Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Invited

സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ലി​​​ന്‍റെ 2025-26 വ​​​ർ​​​ഷ​​​ത്തെ ജി.​​​വി. രാ​​​ജ അ​​​വാ​​​ർ​​​ഡ്, സു​​​രേ​​​ഷ് ബാ​​​ബു മെ​​​മ്മോ​​​റി​​​യ​​​ൽ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ്, മി​​​ക​​​ച്ച കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ക​​​ൻ, മി​​​ക​​​ച്ച കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​ൻ, മി​​​ക​​​ച്ച സ്‌​​​കൂ​​​ൾ, മി​​​ക​​​ച്ച കോ​​​ള​​​ജ്, മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ, കോ​​​ള​​​ജ്/​​​സ്‌​​​കൂ​​​ൾ സ്പോ​​​ർ​​​ട്സ് അ​​​ക്കാ​​​ദ​​​മി (സ്പോ​​​ർ​​​ട്സ് ഹോ​​​സ്റ്റ​​​ൽ) വി​​​ഭാ​​​ഗ​​​ത്തി​​​ലെ മി​​​ക​​​ച്ച പു​​​രു​​​ഷ, വ​​​നി​​​താ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജി.​​​വി. രാ​​​ജ അ​​​വാ​​​ർ​​​ഡ് ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച കേ​​​ര​​​ളീ​​​യ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളി​​​ൽ പു​​​രു​​​ഷ, വ​​​നി​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കാ​​​ണ് ന​​​ൽ​​​കു​​​ക. മൂ​​​ന്ന് ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​ൻ​​​പു​​​ള്ള നാ​​​ല് സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഒ​​​ളി​​​മ്പി​​​ക്സ്, അം​​​ഗീ​​​കൃ​​​ത ലോ​​​ക/​​​ഏ​​​ഷ്യ​​​ൻ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ൾ (സീ​​​നി​​​യ​​​ർ), കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് തു​​​ട​​​ങ്ങി​​​യ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​വ​​​രെ​​​യാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. മു​​​ൻ​​​കാ​​​ല ജി.​​​വി. രാ​​​ജ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​ക്ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കി​​​ല്ല.

സു​​​രേ​​​ഷ് ബാ​​​ബു മെ​​​മ്മോ​​​റി​​​യ​​​ൽ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡി​​​ന് ര​​​ണ്ട് ല​​​ക്ഷം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും. കേ​​​ര​​​ള കാ​​​യി​​​ക​​​രം​​​ഗ​​​ത്തി​​​ന് സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ വ്യ​​​ക്തി​​​യെ​​​യാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക. മി​​​ക​​​ച്ച കാ​​​യി​​​ക പ​​​രി​​​ശീ​​​ല​​​ക അ​​​വാ​​​ർ​​​ഡി​​​ന് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും.

ക​​​ഴി​​​ഞ്ഞ നാ​​​ല് സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ പ​​​രി​​​ശീ​​​ല​​​ന മി​​​ക​​​വും പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച താ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ നേ​​​ട്ട​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ക്കും. മി​​​ക​​​ച്ച കാ​​​യി​​​ക അ​​​ധ്യാ​​​പ​​​ക​​​ൻ, മി​​​ക​​​ച്ച സ്‌​​​കൂ​​​ൾ, മി​​​ക​​​ച്ച കോ​​​ള​​​ജ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 50,000 രൂ​​​പ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ഫ​​​ല​​​കം/​​​പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ന​​​ൽ​​​കും. മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ മി​​​ക​​​ച്ച സ്പോ​​​ർ​​​ട്സ് ജേ​​​ർ​​​ണ​​​ലി​​​സ്റ്റ്, സ്പോ​​​ർ​​​ട്സ് ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ, കാ​​​യി​​​ക ദൃ​​​ശ്യ മാ​​​ധ്യ​​​മ പ​​​രി​​​പാ​​​ടി, സ്പോ​​​ർ​​​ട്സ് പു​​​സ്ത​​​കം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ്. ഓ​​​രോ വി​​​ഭാ​​​ഗ​​​ത്തി​​​നും 50,000 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ല​​​ഭി​​​ക്കും.

 

Education

അപേക്ഷ ക്ഷണിച്ചു

കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ഖ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക കാ​​​മ്പ​​​സു​​​ക​​​ളി​​​ലും 2026-27 അ​​​ധ്യ​​​യ​​​ന​​​വ​​​ര്‍ഷ​​​ത്തെ മാ​​​സ്റ്റ​​​ര്‍ ഓ​​​ഫ് സോ​​​ഷ്യ​​​ല്‍ വ​​​ര്‍ക്ക് (എം​​​എ​​​സ്ഡ​​​ബ്ല്യു) പ്രോ​​​ഗ്രാ​​​മി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കാ​​​ല​​​ടി, തി​​​രൂ​​​ര്‍, പ​​​യ്യ​​​ന്നൂ​​​ര്‍ പ്രാ​​​ദേ​​​ശി​​​ക കാ​​​മ്പ​​​സു​​​ക​​​ളി​​​ലാ​​​ണ് എം​​​എ​​​സ്ഡ​​​ബ്ല്യു പ്രോ​​​ഗ്രാം ന​​​ട​​​ത്തു​​​ന്ന​​​ത്. 7500 രൂ​​​പ​​​യാ​​​ണു വാ​​​ര്‍ഷി​​​ക ഫീ​​​സ്. ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല അം​​​ഗീ​​​ക​​​രി​​​ച്ച സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍നി​​​ന്ന് ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ല്‍ ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ര്‍ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. www.ssus.ac.in, ഫോ​​​ണ്‍: 04842699731.

Education

പാ​ലാ ബ്രി​ല്ല്യ​ന്‍റി​ൽ ക്രാ​ഷ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷണിച്ചു

കോ​​​ട്ട​​​യം: പാ​​​​ലാ ബ്രി​​​​ല്ല്യ​​​​ന്‍റി​​​​ൽ ഈ​​​ വ​​​ർ​​​ഷ​​​ത്തെ നീ​​​​റ്റ്, കീം, ​​​​ഐ​​​​സ​​​​ർ, സി​​​യു​​​ഇ​​​ടി തു​​​​ട​​​​ങ്ങി​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ, എ​​​​ൻ​​​ജി​​​നി​​​​യ​​​​റിം​​​​ഗ് പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​ന​​​ത്തി​​​നു​​​ള്ള ക്രാ​​​​ഷ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

29ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ഫ്‌​​​ലൈ​​​​ൻ ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ളി​​​ലേ​​​​ക്കും, 23, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ പു​​​​തു​​​​താ​​​​യി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഓ​​​​ണ്‍​ലൈ​​​​ൻ ക്രാ​​​​ഷ് ബാ​​​​ച്ചു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​മാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

12-ാം ക്ലാ​​​​സ്‌​ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്കും ഈ ​​​​വ​​​​ർ​​​​ഷം പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ​​​​ക്കും അ​​​​ഡ്മി​​​​ഷ​​​​ൻ നേ​​​​ടാ​​​​വു​​​​ന്ന​​​​താ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ട​​​​നീ​​​​ളം 30 സെ​​​​ന്‍റ​​​​റു​​​​ക​​​​ളി​​​​ലാ​​​​യി ക്രാ​​​​ഷ് പ്രോ​​​​ഗ്രാം ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​ണ്ട്.

സ്റ്റ​​​​ഡി മെ​​​​റ്റീ​​​​രി​​​​യ​​​​ൽ​​​​സ്, റി​​​​വി​​​​ഷ​​​​ൻ ടെ​​​​സ്റ്റു​​​​ക​​​​ൾ, മോ​​​​ഡ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ, മെ​​​​ന്‍റ​​​​ർ സം​​​​വി​​​​ധാ​​​​നം എ​​​​ന്നി​​​​വ ക്രാ​​​​ഷ് കോ​​​​ഴ്സി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്. ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ മാ​​​​ർ​​​​ക്കി​​​​നെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ സ്കോ​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​വും ഉ​​​​ണ്ടാ​​​യി​​​രി​​​ക്കും. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നും www.brilliantpala.org. സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. ഫോ​​​​ണ്‍: 0482 - 2206100, 9188900647.

Kerala

ട്രെ​യി​ന​ർ​മാ​രെ ക്ഷ​ണി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ടും​​​ബ​​​ശ്രീ മി​​​ഷ​​​ൻ, കേ​​​ര​​​ള ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ഇന്നോ​​​വേ​​​ഷ​​​ൻ സ്ട്രാ​​​റ്റ​​​ജി​​​ക് കൗ​​​ൺ​​​സി​​​ലുമായി (കെ​​​ഡി​​​സ്ക്)​​​ സ​​​ഹ​​​ക​​​രി​​​ച്ച് ആ​​​രം​​​ഭി​​​ക്കു​​​ന്ന പു​​​തി​​​യ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് ട്രെ​​​യി​​​ന​​​ർ​​​മാ​​​രെ ക്ഷ​​​ണി​​​ക്കു​​​ന്നു.

ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​ട​​​നീ​​​ളം (LSGI) സ്ത്രീ​​​ക​​​ൾ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഫെ​​​സി​​​ലി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​ർ​​​വീ​​​സ് ഗ്രൂ​​​പ്പു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം. ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളുടെയും അ​​​ടി​​​സ്ഥാ​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സാ​​​ങ്കേ​​​തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ സ്ത്രീ​​​ക​​​ളെ സ​​​ർ​​​വീ​​​സ് ടെ​​​ക്നീ​​​ഷന്മാ​​​രാ​​​യി പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് പ​​​ദ്ധ​​​തി.

ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ വ​​​ർ​​​ക്സ്, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് റി​​​പ​​​യ​​​ർ, പ്ലം​​​ബിം​​​ഗ് & സാ​​​നി​​​റ്റ​​​റി വ​​​ർ​​​ക്സ്, ഇ​​​ന്‍റീ​​​രി​​​യ​​​ർ ഡി​​​സൈ​​​ൻ സ​​​പ്പോ​​​ർ​​​ട്ട്, ഡീ​​​പ് ക്ലീ​​​നിം​​​ഗ് & പെ​​​സ്റ്റ് ക​​​ൺ​​​ട്രോ​​​ൾ, പെ​​​യി​​​ന്‍റിം​​​ഗ്, ഗാ​​​ർ​​​ഡ​​​നിം​​​ഗ് & ലാ​​​ൻ​​​ഡ്സ്കേ​​​പ്പിം​​​ഗ്, കാ​​​ർ​​​പെ​​​ൻ​​​ട്രി & ബി​​​ൽ​​​ഡിം​​​ഗ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ്, സോ​​​ളാ​​​ർ പാ​​​ന​​​ൽ ക്ലീ​​​നിം​​​ഗ് & റി​​​പ​​​യ​​​ർ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി യോ​​​ഗ്യ​​​ത​​​യും അ​​​നു​​​ഭ​​​വ​​​വും ഉ​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ / ട്രെ​​​യി​​​ന​​​ർ​​​മാ​​​ർ / വ്യ​​​വ​​​സാ​​​യ വി​​​ദ​​​ഗ്ധ​​​ർ എ​​​ന്നി​​​വ​​​രി​​​ൽനി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു.

ട്രെ​​​യി​​​ന​​​റാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി വി​​​ജ്ഞാ​​​ന കേ​​​ര​​​ളം ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക:​​തു​​​ട​​​ർ​​​ന്ന്, Latest News വി​​​ഭാ​​​ഗ​​​ത്തി​​​ൽ
“Call for Trainers - A Joint Initiative of Kudumbashree Mission & K-DISC
എ​​​ന്ന ലി​​​ങ്കി​​​ൽ ക്ലി​​​ക്ക് ചെ​​​യ്ത് അ​​​പേ​​​ക്ഷാ ഫോം ​​​പൂ​​​രി​​​പ്പി​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.

Kerala

പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വ​​​​നി​​​​താ ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കു​​​​ടും​​​​ബ​​​​ശ്രീ​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ മാ​​​​ർ​​​​ച്ച് എ​​​​ട്ടി​​​​നും ഒ​​​​ന്പ​​​​തി​​​​നും കു​​​​ട്ടി​​​​ക്കാ​​​​നം മ​​​​രി​​​​യ​​​​ൻ കോ​​​​ള​​​​ജി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന വിമൻ എം​​​​പ​​​​വ​​​​ർ​​​​മെ​​​​ന്‍റ് കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി അ​​​​ക്കാ​​​​ദ​​​​മി​​​​ക് വി​​​​ദ​​​​ഗ്ധ​​​​ർ, ഗ​​​​വേ​​​​ഷ​​​​ണ​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, കു​​​​ടും​​​​ബ​​​​ശ്രീ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ​​​​സ്, കു​​​​ടും​​​​ബ​​​​ശ്രീ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​രി​​​​ൽ​​​നി​​​​ന്നും പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ ക്ഷ​​​​ണി​​​​ച്ചു.

ജെ​​​​ൻ​​​​ഡ​​​​ർ ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് പോ​​​​ളി​​​​സി, പ്രാ​​​​ക്ടീ​​​​സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​റ്റി ട്രാ​​​​ൻ​​​​സ്ഫോ​​​​ർ​​​​മേ​​​​ഷ​​​​ൻ എ​​​​ന്നീ വി​​​​ഷ​​​​യ​​​ങ്ങ​​​ളി​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​യയ്​​​​ക്കേ​​​​ണ്ട​​​​ത്. ഒ​​​​ന്പ​​​​തി​​​​നാ​​​​യി​​​​രി​​​​ക്കും പ്ര​​​​ബ​​​​ന്ധാ​​​​വ​​​​ത​​​​ര​​​​ണം.

പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ internationalseminarkshree @gmail.com എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ൽ വി​​​​ലാ​​​​സ​​​​ത്തി​​​​ലാ​​​​ണ് അ​​​​യ​​​​യ്ക്കേ​​​​ണ്ട​​​​ത്. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഈ​​​മാ​​​സം 26. ഫോ​​​​ൺ: 9496913270.

Education

ബി​രു​ദാ​ന​ന്ത​ര ബി​രു​ദം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കോ​​​​ഴി​​​​ക്കോ​​​​ട്: അ​​​​സിം പ്രേം​​​​ജി യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി​​​​യു​​​​ടെ ബം​​​​ഗ​​​​ളൂ​​​​രു, ഭോ​​​​പ്പാ​​​​ല്‍, റാ​​​​ഞ്ചി കാ​​​​മ്പ​​​​സു​​​​ക​​​​ളി​​​​ൽ അ​​​​ടു​​​​ത്ത അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു​​​​ള്ള ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ്, എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍, ഏ​​​​ര്‍​ളി ചൈ​​​​ല്‍​ഡ്ഹു​​​​ഡ് കെ​​​​യ​​​​ര്‍ ആ​​​​ന്‍​ഡ് എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ്, അ​​​​പ്ലൈ​​​​ഡ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ്, ക്ലൈ​​​​മ​​​​റ്റ് ചേ​​​​ഞ്ച് ആ​​​​ന്‍​ഡ് സ​​​​സ്റ്റൈ​​​ന​​​​ബി​​​​ലി​​​​റ്റി എ​​​​ന്നീ പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ച​​​​ത്. ഈ ​​​​മാ​​​​സം 22 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് https://azimpremjiuniverstiy.edu.in/postgraduate സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക.

Education

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: കേ​​​​ര​​​​ള ഫി​​​​ഷ​​​​റീ​​​​സ് സ​​​​മു​​​​ദ്ര പ​​​​ഠ​​​​ന സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല 2025-26 അ​​​​ധ്യ​​​​യ​​​​ന​​​വ​​​​ര്‍​ഷ​​​​ത്തെ പി​​​​എ​​​​ച്ച്ഡി പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ക്ഷ​​​​ണി​​​​ച്ചു.

ഫി​​​​ഷ​​​​റീ​​​​സ് സ​​​​യ​​​​ന്‍​സ്, ഓ​​​​ഷ്യ​​​​ന്‍ സ​​​​യ​​​​ന്‍​സ് ആ​​​​ന്‍​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി, ഫി​​​​ഷ​​​​റീ​​​​സ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, ഫി​​​​ഷ​​​​റീ​​​​സ് എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ന്നീ ഫാ​​​​ക്ക​​​​ല്‍​റ്റി​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു പ്ര​​​​വേ​​​​ശ​​​​നം. ഫെ​​​​ബ്രു​​​​വ​​​​രി അ​​​​ഞ്ചി​​​​നു മു​​​​ന്പാ​​​​യി അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ www.admission.kufos.ac.in വ​​​​ഴി സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം.

Education

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കൊ​​​​ച്ചി: മ​​​​ലി​​​​ന​​​​ജ​​​​ല സം​​​​സ്‌​​​​ക​​​​ര​​​​ണ പ്ലാ​​​​ന്‍റ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ര്‍ കോ​​​​ഴ്‌​​​​സി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. എ​​​​സ്എ​​​​സ്എ​​​​ല്‍​സി, പ്ല​​​​സ് ടു, ​​​​ഐ​​​​ടി​​​​ഐ, ഡി​​​​പ്ലോ​​​​മ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

ക​​​​റു​​​​കു​​​​റ്റി എ​​​​സ്‌​​​​സി​​​​എം​​​​എ​​​​സ് സ്‌​​​​കൂ​​​​ള്‍ ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​യ​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച കോ​​​​ഴ്‌​​​​സി​​​​ല്‍ പ​​​​രി​​​​ശീ​​​​ല​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്ക് അ​​​​സാ​​​​പ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​​​ല്‍​കും. കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്ക് ഫോ​​​​ൺ: 9895250910, 9497039516, ഇ- ​​​​മെ​​​​യി​​​​ല്‍: [email protected].

Latest News

Corehub Up